05:27pm 11 November 2026
NEWS
റെസ്പികോണ്‍ കൊച്ചി 2025 സമാപിച്ചു
26/10/2025  10:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റെസ്പികോണ്‍ കൊച്ചി 2025 സമാപിച്ചു
HIGHLIGHTS

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) സംസ്ഥാന ശാഖയുടെയും, റെസ്പിറേറ്ററി ചാപ്റ്റര്‍, ഐ.എ.പി കൊച്ചി ചാപ്റ്ററിന്റെയും സംയുക്ത നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍  സംഘടിപ്പിച്ച 18-മാത് വാര്‍ഷിക പീഡിയാട്രിക് റെസ്പിറേറ്ററി കോണ്‍ഫറന്‍സ്  'റെസ്പികോണ്‍ കൊച്ചി 2025' ന്റെ ഉദ്ഘാടനം പ്രൊഫ.ഡോ.ടി.യു. സുകുമാരന്‍ നിര്‍വ്വഹിക്കുന്നു. ഡോ.വിവിന്‍ അബ്രാഹം, ഡോ.ഐ.റിയാസ്, ഡോ.എം.കെ.നന്ദകുമാര്‍, ഡോ. ബിനുകുട്ടന്‍,  ഡോ. രമേഷ് കുമാര്‍, ഡോ. ഗോപി മോഹന്‍,  ഡോ. പ്രമോദ് വാര്യര്‍,  ഡോ. റോഹിന്‍ അബ്രാഹം,  ഡോ. എബി മാത്യു തുടങ്ങിയവര്‍ സമീപം.

കൊച്ചി : ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) സംസ്ഥാന ശാഖയുടെയും, റെസ്പിറേറ്ററി ചാപ്റ്റര്‍, ഐ.എ.പി കൊച്ചി ചാപ്റ്ററിന്റെയും സംയുക്ത നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍  സംഘടിപ്പിച്ച 18-മാത് വാര്‍ഷിക പീഡിയാട്രിക് റെസ്പിറേറ്ററി കോണ്‍ഫറന്‍സ്  'റെസ്പികോണ്‍ കൊച്ചി 2025' സമാപിച്ചു. കുട്ടികളിലെ ശ്വസനവുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു  ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ വിഷയം. കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം പ്രൊഫ.ഡോ.ടി.യു. സുകുമാരന്‍ നിര്‍വ്വഹിച്ചു. ഐ.എ.പി.കേരള ശാഖ പ്രസിഡന്റ് ഡോ.ഐ.റിയാസ്, റെസ്പിറേറ്ററി ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ഡോ.എം.കെ.നന്ദകുമാര്‍, സെക്രട്ടറി ഡോ. ബിനുകുട്ടന്‍, ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. രമേഷ് കുമാര്‍, ഐ.എ.പി കൊച്ചി പ്രസിഡന്റ് ഡോ.വിവിന്‍ അബ്രാഹം, ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. പ്രമോദ് വാര്യര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. റോഹിന്‍ അബ്രാഹം, ഐ.എ.പി.കൊച്ചി സെക്രട്ടറി ഡോ. എബി മാത്യു, ഡോ. ഗോപി മോഹന്‍ എന്നിവര്‍ പങ്കെടുത്തു. 

ഡോ.സോമു ശിവബാലന്‍ (ചെന്നൈ), ഡോ. അനില്‍ കുമാര്‍ സാപെര്‍ (ബംഗ്ലുരു)ഡോ. വി.വി. വിവേകാനന്ദന്‍ (ചെന്നൈ) ഡോ. പി.എ.മഹേഷ് (മൈസൂര്‍) ഡോ.പവന്‍ കല്ല്യാണ്‍ പിന്നമനേനി (ആന്ധ്രാപ്രദേശ്)  ഡോ.മുല്ലെ ബാലാജി (കോയംബത്തൂര്‍) ഡോ. രമേഷ് കുമാര്‍ (കൊച്ചി) ഡോ. ബിന്ദുഷ (തിരുവനന്തപുരം) ഡോ.ഷീജ സുഗുണന്‍ (തിരുവനന്തപുരം) ഡോ.സജിത്ത് കേശവന്‍ (കൊച്ചി) ഡോ. നന്ദകുമാര്‍ (കണ്ണൂര്‍) തുടങ്ങിയവര്‍ കുട്ടികളിലെ ശ്വസനസംബന്ധിയായ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img